അന്നമ്മ
ചേർത്തല
നഗരസഭ ഏഴാം വാർഡ് അമ്മഞ്ചേരിയിൽ പരേതനായ തോമസിന്റെ ഭാര്യ അന്നമ്മ (ചിന്നമ്മ78) നിര്യാതയായി. സംസ്കാരം നാളെ മൂന്നിന് നെടുന്പ്രക്കാട് സെന്റ് തോമസ് പള്ളിയിൽ. പരേത തണ്ണീർമുക്കം പറന്പൻസ് കുടുംബാംഗം. മക്കൾ: കുര്യാക്കോസ് (ജോയി), സിസ്റ്റർ ആനിടോം (എഫ്സിസി കോണ്‍വെന്റ് ഇറ്റലി), മോളി, സിസ്റ്റർ ഫിയതോമസ് (എഫ്സിസി കോണ്‍വെന്റ്, എഴുപുന്ന), സജി. മരുമക്കൾ: റോസിലി കുര്യാക്കോസ്, ജോസി.
അലക്സാണ്ടർ
കായംകുളം
പുളളിക്കണക്ക് കുറ്റിശേരിൽ കിഴക്കതിൽ അലക്സാണ്ടർ (അച്ചൻകുഞ്ഞ്-56) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: കൊച്ചുമോൾ. മകൾ: ആൻസി, മരുമകൻ: റിങ്കു സേവ്യർ.
വാസുദേവൻ നായർ
ചേർത്തല
തണ്ണീർമുക്കം പഞ്ചായത്ത് രണ്ടാംവാർഡ് വെള്ളിയാകുളം പെരുമന വാസുദേവൻ നായർ (72) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: രാജമ്മ. മക്കൾ: പ്രീത, സ്മിത. മരുമകൻ: ബിജു.
എം.എസ്. പരമേശ്വരൻ നായർ
പൂച്ചാക്കൽ
പാണാവള്ളി പഞ്ചായത്ത് രണ്ടാം വാർഡ് മാളിയേക്കൽ എം.എസ്. പരമേശ്വരൻ നായർ(83, റിട്ട. ഹെഡ്മാസ്റ്റർ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പി. സരസ്വതിയമ്മ. മക്കൾ: ജയശങ്കർ, മനോജ്, അന്പിളി. മരുമക്കൾ: സന്ധ്യ, പ്രീത, വിനോദ്.
ശിവാനന്ദൻ
മുഹമ്മ
പഞ്ചായത്ത് പത്താം വാർഡ് കാവുങ്കൽ വടക്കേ തറമൂടിന് സമീപം പരിയാരത്ത് വീട്ടിൽ ശിവാനന്ദൻ(ശിവൻ-58) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: വിനോദിനി. മക്കൾ: നയന, നവ്യ. മരുമക്കൾ: വിഗേഷ്, കണ്ണൻ.
ബിജു
കറ്റാനം
നല്ലവീട്ടിൽ പരേതനായ ഗംഗാധരന്റെ മകൻ ബിജു (46) നിര്യാതനായി. സംസ്കാരം ഇന്നു 11-ന് വീട്ടുവളപ്പിൽ.
ആലപ്പുഴ
10:53 PM May 26, 2019 | Deepika.com