കണ്ണൂർ: കൗൺസിൽ ഓഫ് ദളിത് ക്രിസ്ത്യൻസ് പതിനൊന്നാമത് സംസ്ഥാന സമ്മേളനത്തിന് കണ്ണൂരിൽ തുടക്കമായി. രണ്ടു ദിവസങ്ങളിലായി സെന്റ് മൈക്കിൾസ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ദളിത് ക്രൈസ്തവരുടെ ആവശ്യങ്ങളും ആവലാതികളും കേൾക്കാൻ മനസുള്ള സർക്കാരാണ് കേരളത്തിലേതെന്ന് മന്ത്രി പറഞ്ഞു. വർഗപരമായി നേരിടുന്ന പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ സംഘടനയെ ശക്തിപ്പെടുത്തണം. ആരാധനാ സ്വാതന്ത്ര്യം നാട്ടിൽ നിലനിൽക്കണം. നമ്മൾ മാത്രമെന്ന രൗദ്രഭാവത്തിന് ഈ നാട്ടിൽ സ്ഥാനമില്ലെന്നും വിവിധ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കപ്പെടണമെന്നും മന്ത്രി പറ്ഞു.
സിഡിസി ചെയർമാൻ എസ്.ജെ. സാംസൺ അധ്യക്ഷത വഹിച്ചു. മേയർ ഇ.പി. ലത മുഖ്യപ്രഭാഷണം നടത്തി. സിഎസ്ഐ കൊല്ലം-കൊട്ടാരക്കര മഹാ ഇടവക ബിഷപ് റവ.ഡോ. ഉമ്മൻ ജോർജ് അനുഗ്രഹ പ്രഭാഷണം നടത്തി. എൻസിഡിസി ദേശീയ വൈസ് ചെയർപേഴ്സൺ മാഗ്ലിൻ ജെറി മുഖ്യാതിഥിയായിരുന്നു.
ഫാ. ജോൺ അരീക്കൽ, മേജർ ഡോ. റോയി ജോസഫ്, സിഎസ്ഐ ദക്ഷിണ കേരള മഹാ ഇടവക ജോയിന്റ് സെക്രട്ടറി സ്റ്റാൻലി ജോർജ്, എബനേസർ ഐസക്, ഡബ്ല്യു.ആർ. പ്രസാദ്, കെ.ജെ.ടിറ്റൻ, കെ.ബി.സൈമൺ, ബേബി ആന്റണി എന്നിവർ പ്രസംഗിച്ചു. തുടർന്ന് പ്ലീനറി സംഘടനാ റിപ്പോർട്ട് സമ്മേളനം നടന്നു. പരിവർത്തിത വികസന കോർപറേഷൻ മുൻ ചെയർമാൻ മത്തായി ചാക്കോ പ്രബന്ധം അവതരിപ്പിച്ചു. സിഡിസി സംസ്ഥാന കൺവീനർ വി.ജെ. ജോർജ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. മേജർ സാം ഇമ്മാനുവൽ, പി.ഒ. പീറ്റർ, സുനിൽ കൊയിലേരിയൻ, ജെയ്സൺ പി. ജോൺസൺ, സി.ഡി. റെജിമോൻ എന്നിവർ പ്രസംഗിച്ചു.
ഇന്നു രാവിലെ 11ന് നടക്കുന്ന വനിതാസമ്മേളനം ടി.വി. രാജേഷ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12ന് ഫാ. പീറ്റർ കെയ്റോണി അനുസ്മരണ സമ്മേളനം കണ്ണൂർ രൂപത വികാരി ജനറാൾ മോൺ. ക്ലാരൻസ് പാലിയത്ത് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നാലിന് സ്റ്റേഡിയം കോർണറിൽ നടക്കുന്ന സമാപനസമ്മേളനം കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല ഉദ്ഘാടനം ചെയ്യും.