തിരുവനന്തപുരം: തെരഞ്ഞെടുപ്പു ഫലം വിശകലനം ചെയ്യുന്നതിനായി കോണ്‍ഗ്രസ് നേതൃയോഗങ്ങൾ ചൊവ്വാഴ്ച നടക്കും. കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും യോഗമാണു നടക്കുന്നത്.
തെരഞ്ഞെടുപ്പിനു ശേഷം കെപിസിസി തെരഞ്ഞെടുപ്പ് അവലോകന യോഗം ചേർന്നിരുന്നു. യോഗത്തിൽ വിവിധ ജില്ലകളിൽനിന്നു പറഞ്ഞിരുന്നതിലും കൂടിയ വിജയമാണു ഫലം പുറത്തുവന്നപ്പോൾ മുന്നണിക്കു ലഭിച്ചത്. കെപിസിസി ഭാരവാഹികളുടെ യോഗത്തിനു ശേഷം രാഷ്ട്രീയകാര്യ സമിതി യോഗവും അന്നുതന്നെ ചേരുന്നുണ്ട്.
പാർട്ടി പുനഃസംഘടന പൂർത്തിയാക്കുന്നതു സംബന്ധിച്ച ചർച്ചകളിലേക്കു നേതൃത്വം കടക്കും. കെപിസിസി ജനറൽ സെക്രട്ടറിമാർ ഉൾപ്പെടെയുള്ള ഭാരവാഹികളെ നിയമിക്കണം. കൂടാതെ അന്തരിച്ച വർക്കിംഗ് പ്രസിഡന്റ് എം.ഐ. ഷാനവാസിനു പകരക്കാരനെയും കണ്ടെത്തണം. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവർ കൂടിയാലോചിച്ചാണു സംഘടനയ്ക്കു പുതിയ ഭാരവാഹികളെ കണ്ടെത്തേണ്ടത്.
യുഡിഎഫ് കണ്‍വീനർ ബെന്നി ബഹനാനും ഡിസിസി പ്രസിഡന്റുമാരായ വി.കെ. ശ്രീകണ്ഠൻ, ടി.എൻ. പ്രതാപൻ എന്നിവരും തെരഞ്ഞെടുപ്പിൽ വിജയിച്ചിട്ടുണ്ട്. ഇവർക്കു പകരക്കാരെ കണ്ടെത്തണമോ എന്നതും തീരുമാനിക്കണം.