മഞ്ഞിനിക്കര: എല്ലാ മതസ്ഥരെയും സ്നേഹിക്കുന്നതാകണം ക്രൈസ്തവ ദൗത്യമെന്നു പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ. മഞ്ഞനിക്കര ദയറാ കത്തീഡ്രലിൽ വിശുദ്ധ കുർബാനയർപ്പിച്ചു പ്രസംഗിക്കുകയായിരുന്നു പാത്രിയർക്കീസ് ബാവ.
ദൈവത്തിന്റെ സുവിശേഷകരായി മറ്റുള്ളവർക്കു മാതൃകയാക്കാൻ ശ്രമിക്കണം. പ്രാർഥനയിലൂടെ ദൈവത്തോട് ചേർന്നു നിൽക്കണം. പ്രാർഥനയിലൂടെ മാത്രമാണ് ദൈവസന്നിധിയിൽനിന്നും ശക്തിയും സമ്പത്തും ലഭിക്കുന്നത്. നമുക്ക് എത്ര പണം, സ്വാധീനം, സ്ഥാനമാനങ്ങൾ ഉണ്ടെന്നു ചിന്തിക്കുന്നെങ്കിൽ അതെല്ലാം വ്യാമോഹം മാത്രമാണ്. നമ്മുടെ പള്ളികളിൽനിന്നു പുറത്താക്കപ്പെടുന്ന അവസരത്തിൽ ഞാൻ നിങ്ങളോട് പറയുന്നു: പ്രാർഥിക്കുക, പ്രാർഥനയിലൂടെ മാത്രമെ പരിഹാരം കാണാൻ കഴിയൂ. നല്ല ക്രിസ്ത്യാനികളായി തീരാൻ ശ്രമിക്കണമെന്നും പാത്രിയർക്കീസ് ബാവാ കൂട്ടിച്ചേർത്തു.
ദയറാ പള്ളിയിലെ വിശുദ്ധ കുർബാനയ്ക്കു ശേഷം പരിശുദ്ധ പാത്രിയർക്കീസ് ബാവ ഉച്ചയോടെ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലേക്കു തിരിച്ചു.