മട്ടന്നൂർ: ഉപജീവനത്തിനായി ഭിന്നശേഷിക്കാര്‍ നിര്‍മിക്കുന്ന വിവിധ ഉത്പന്നങ്ങള്‍ക്ക് മതിയായ വിപണി കണ്ടെത്താന്‍ വികലാംഗ ക്ഷേമ കോർപറേഷൻ ഇടപെടുന്നു. ഇതുസംബന്ധിച്ച് വികലാംഗ ക്ഷേമ കോര്പറേഷന് സമർപ്പിച്ച പ്രപ്പോസലിന് വ്യാവസായിക പരിശീലന വകുപ്പ് അനുമതി നല്കി. കേരളത്തിലെ പലയിടങ്ങളിലും വീല്‍ചെയറുകളിലും മറ്റും ജീവിക്കുന്ന ഭിന്നശേഷിക്കാര്‍ നിത്യവൃത്തിക്കായി നിര്‍മിക്കുന്ന പേപ്പര്‍ പേനകള്‍, കുടകള്‍ എന്നിവയ്ക്കാണ് വികലാംഗക്ഷേമ കോര്പറേഷന് വിപണി കണ്ടെത്താന്‍ കേരളത്തിലെ ഐടിഐകള്‍ മുഖേന ശ്രമിക്കുന്നത്.
പേപ്പര്‍പേനകള്‍, കുടകള്‍ എന്നിവ ഐടിഐകളില്‍ എത്തിക്കുന്നതിനാവശ്യമായ നടപടികള്‍ സംസ്ഥാന വികലാംഗക്ഷേമ കോര്പറേഷന് സ്വീകരിക്കും. ഐടിഐകളെ ഹരിത കാമ്പസ് ആക്കുന്നതിന്റെ ഭാഗമായും പ്ലാസ്റ്റിക് പേനകള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായും ഭിന്നശേഷിക്കാര്‍ നിര്‍മിക്കുന്ന ഈ വസ്തുക്കള്‍ ഐടിഐകളില്‍ പ്രവര്‍ത്തിക്കുന്ന സഹകരണസംഘങ്ങള്‍, എന്‍എസ്എസ്, എന്‍സിസി യൂണിറ്റുകള്‍, സ്റ്റാഫ് കമ്മിറ്റികള്‍ എന്നിവ മുഖേന വിതരണം ചെയ്യണമെന്നു നിര്‍ദേശിച്ച് ട്രെയിനിംഗ് ഡയറക്ടര്‍ സര്‍ക്കുലര്‍ നൽകിക്കഴിഞ്ഞു.
ഐടിഐകളെ ഹരിത കാമ്പസുകളാക്കി മാറ്റുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക് പേനകള്‍ക്കു പകരം വിത്തുകള്‍ ഉള്‍ക്കൊള്ളുന്ന പേപ്പര്‍പേനകള്‍ മാത്രം കാമ്പസുകളില്‍ ഉപയോഗിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഉപയോഗശേഷം വലിച്ചെറിയുന്ന പേപ്പര്‍ പേനകളില്‍ വിവിധതരം വിത്തുകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതിനാല്‍ ഇവ ചെടിയായി വളരുകയും തലമുറകള്‍ക്ക് പുതുസന്ദേശം പകരുന്നതിന് സഹായകമാകുകയും ചെയ്യും. ഇത് വിജയകരമാണെന്നു കണ്ടാല്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കും.