കോട്ടയം: ഫ്രാൻസിലെ ലൊറൈൻ സർവകലാശാലയും എംജി സർവകലാശാലയും സംയുക്തമായി നടത്തുന്ന ഗവേഷണ പരിപാടികൾക്കു തുടക്കമായി. പോളിമർ സയൻസ്, നാനോ സയൻസ്, നാനോ ടെക്നോളജി എന്നിവയിലെ മികച്ച അക്കാദമിക സംഭാവനകൾ വിലയിരുത്തി ലൊറൈൻ സർവകലാശാല പ്രഫ. സാബു തോമസിന് “പ്രഫസർ അറ്റ് ലൊറൈൻ’’ പദവി നൽകിയിരുന്നു. ഇതിലൂടെയാണ് സംയുക്ത ഗവേഷണ പ്രവർത്തനങ്ങൾക്കു വഴി തെളിഞ്ഞത്.
പോളിമർ കെമിസ്ട്രിയിലും നാനോസയൻസിലും ദീർഘകാല സംയുക്ത ഗവേഷണ പദ്ധതികൾ ഇതിലൂടെ നടപ്പാകും. എംജിയിലെ ഗവേഷകർക്കു ലൊറൈൻ സർവകലാശാലയിലെ ഗവേഷണ പ്രവർത്തനങ്ങളിൽ നേരിട്ടു പങ്കാളിയാകാനാവും. വിദ്യാർഥി കൈമാറ്റ പരിപാടിയിലൂടെയാണിത്.
സംയുക്ത പിഎച്ച്ഡി, രാജ്യാന്തര പ്രോജക്ടുകളുടെ പങ്കാളിത്തം, സംയുക്ത ബുക്ക്-പബ്ലിക്കേഷനുകൾ എന്നിവ ഇതിന്റെ ഭാഗമായി നടക്കും. പ്രഫസർ അറ്റ് ലൊറൈൻ പദവി സമ്മാനിക്കുന്നതിന്റെ ഭാഗമായി ലൊറൈൻ സർവകലാശാലയിലെ ജീൻ ലാമർ ഇൻസ്റ്റിറ്റ്യൂട്ടിൽ നാനോ പാർട്ടിക്കിളുകളെക്കുറിച്ചും കോന്പോസൈറ്റ്സിനെക്കുറിച്ചും പ്രഫ. സാബു തോമസ് ജ്ഞാന പ്രഭാഷണം നടത്തി. നാലു വർഷമാണ് പ്രഫസർ അറ്റ് ലൊറൈൻ പദവിയുടെ കാലാവധി.