തിരുവനന്തപുരം: പുതിയ അധ്യയനവർഷം തുടങ്ങുന്നതിന് ഒരാഴ്ച മാത്രം അവശേഷിക്കെ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ നിർദേശം പുറപ്പെടുവിച്ചു.
സ്കൂളുകളുടെ സ്വന്തം വാഹനങ്ങളും രക്ഷിതാക്കൾ ഏർപ്പെടുത്തുന്ന സ്വകാര്യ വാഹനങ്ങളും കുട്ടികളെ കുത്തിനിറച്ചു കൊണ്ടുപോയാൽ സ്റ്റേഷൻ ഹൗസ് ഓഫീസർമാർ കർശന നടപടി സ്വീകരിക്കണം.
ഈ വാഹനങ്ങളുടെ പെർമിറ്റ് റദ്ദാക്കാൻ മോട്ടോർ വാഹനവകുപ്പുമായി ചേർന്നു നടപടിയെടുക്കണം. അധ്യയനവർഷം തുടങ്ങുന്പോൾതന്നെ പഴുതടച്ച പരിശോധന നടത്തണം. മദ്യപിച്ചു വാഹനം ഓടിക്കുന്നവരെ കണ്ടെത്തണം.
കേരള പോലീസ് തയാറാക്കിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീഡർ (എസ്ഒപി) സംസ്ഥാന പോലീസിന്റെ www.keralapolice.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.
വിദ്യാഭ്യാസം, എക്സൈസ്, മോട്ടോർ വാഹനം എന്നീ വകുപ്പുകൾ, അധ്യാപക- രക്ഷാകർതൃ പ്രതിനിധികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവികൾ എന്നിവരുമായി വിശദമായ ചർച്ച നടത്തിയാണ് എസ്ഒപി തയാറാക്കിയത്.
എസ്ഒപി പ്രിന്റ് എടുത്തു തങ്ങളുടെ അധികാരപരിധിയിലുള്ള സ്കൂൾ മേധാവിമാർക്കു കൈമാറാൻ എല്ലാ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും പോലീസ് മേധാവി നിർദേശം നൽകി. സ്കൂൾ തുറക്കുന്നതിനുമുമ്പ് ഇവ കൈമാറിയിരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.