കോഴിക്കോട് : തെരഞ്ഞെടുപ്പിനു മുമ്പ് പാര്‍ട്ടിപ്രവര്‍ത്തകരുടെയും അനുഭാവികളുടെയും വോട്ടുകള്‍ വോട്ടര്‍പട്ടികയില്‍നിന്ന് വെട്ടിമാറ്റിയതുമായി ബന്ധപ്പെട്ട് നിയമനടപടി സ്വീകരിക്കാനൊരുങ്ങി കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ വിജയിക്കാനായെങ്കിലും വെട്ടിമാറ്റിയ വോട്ടുകൾകൂടിയുണ്ടെങ്കില് ഭൂരിപക്ഷം ഇരട്ടിയിലധികമാവുമായിരുന്നുവെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
വോട്ടര്‍പട്ടികയില്‍നിന്ന് 10 ലക്ഷം യുഡിഎഫ് വോട്ടാണ് വെട്ടിനിരത്തിയതെന്നായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം ഉമ്മന്‍ചാണ്ടി പറഞ്ഞത്. ഇതേ കണക്കുകള്‍തന്നെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും സ്ഥിരീകരിച്ചിരുന്നു. ഇത്രയും യുഡിഎഫ് പ്രവര്‍ത്തകരുടെ വോട്ടുകളെ ഇല്ലതാക്കി തെരഞ്ഞെടുപ്പുക്രമക്കേട് നടത്തിയവരെ നിയമത്തിനു മുന്നിലെത്തിക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്.
മികച്ച ഭൂരിപക്ഷത്തോടെ 19 മണ്ഡലങ്ങളിലും വിജയിച്ചുവെങ്കിലും തെരഞ്ഞെടുപ്പു ക്രമക്കേടിനെത്തുടര്‍ന്ന് സ്വീകരിച്ച നിലപാടുകളില്‍നിന്ന് പിന്മാറില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
ബിഎല്‍ഒമാര്‍, ഡെപ്യൂട്ടി കളക്ടര്‍മാര്‍ എന്നിവര്‍ക്ക് തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ പങ്കുണ്ട്. 77 താലൂക്കുകളിലെ ഡെപ്യൂട്ടി തഹസില്‍ദാർമാരില്‍ ഭൂരിപക്ഷം പേരും വോട്ട് വെട്ടിനിരത്തി . ഇവര്‍ സിപിഎമ്മുമായി ബന്ധപ്പെട്ടുള്ള സംഘടനയിലുള്ളവരാണ്. ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടാണ് നിയമനടപടി സ്വീകരിക്കാനൊരുങ്ങുന്നത്.