തിരുവനന്തപുരം: സംസ്ഥാന ചെറുകിട ഇടത്തര മേഖലയിലെ മികച്ച സംരംഭകർക്കുള്ള കേരളാ ഫിനാൻഷൽ കോർപറേഷൻ അവാർഡുകൾ പ്രഖ്യാപിച്ചു. എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഎംഎൽ ബയോ ടെക് ആണ് ഉത്പാദന മേഖലയിലെ മികച്ച യൂണിറ്റ്. സർജറിക്കാവശ്യമായ ഉത്പന്നങ്ങളും ഉപകരണങ്ങളും നിർമിക്കുന്ന സ്ഥാപനമാണിത്.
എലൈറ്റ് ഫുഡ് എറണാകുളം, ക്ലാസിക് കയർ ഫാക്ടറി ആലപ്പുഴ എന്നീ സംരംഭങ്ങൾക്കാണു രണ്ടും മൂന്നും സ്ഥാനം. മികച്ച വനിതാ സംരംഭമായി ആലപ്പുഴയിലെ ബികെ ഫുഡ് പ്രോഡക്ട്സിനെ തെരഞ്ഞെടുത്തു.
ട്രാൻസ് സൈറ്റ് സിസ്റ്റംസ് ആണ് സേവന മേഖലയിലെ മികച്ച സംരംഭം. സുമിക്സ് കിഡ്സ് വിയർ, ഐബൽ അപ്പാരൽ, ശാസ്ത റോബോട്ടിക്സ്, മിട്ടേറാ ഹോസ്പ്പിറ്റൽ, ഇൻ ടോട്ട് ടെക്നോളജി, സറ്റ്ക്രിയാ ഹെൽത്ത് കെയർ തുടങ്ങിയ സംരംഭങ്ങൾക്കു വിവിധ മേഖലകളിലായി 36 അവാർഡുകളാണു കെഎഫ്സി പ്രഖ്യാപിച്ചത്.
29ന് തിരുവനന്തപുരത്തു നടക്കുന്ന കോണ്‍ക്ലേവിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡുകൾ വിതരണംചെയ്യും.