കോട്ടയം: പി.സി. ജോർജ് എംഎൽഎയുടെ പേരിൽ വർഗീയ വിദ്വേഷം പടർത്തുന്ന രീതിയിലുള്ള ശബ്ദരേഖ പ്രചരിപ്പിച്ചെന്നു ഡിജിപിക്കു പരാതി. വർഗീയ വിദ്വേഷം പടർത്തുന്ന രീതിയിൽ ഏഴു മിനിറ്റോളം നീളുന്ന ശബ്ദരേഖയിൽ വന്നിട്ടുള്ള കാര്യങ്ങൾ തന്റേതല്ലെന്നു പി.സി.ജോർജ് പറഞ്ഞു. അത്തരത്തിലുള്ള ഒരു ഫോൺ കോൾ വരികയും ആ ശബ്ദരേഖയുടെ മൂന്നു മിനിറ്റോളം ഭാഗം തന്റേതാണെന്നും പറഞ്ഞ അദ്ദേഹം അതിന് ശേഷമുള്ള ശബ്ദത്തെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്നും പരാതിയിൽ പറയുന്നു. ഇതിനു പിന്നിൽ വലിയ രാഷ്ട്രീയ ഗൂഢാലോചന നടന്നതായി സംശയിക്കുന്നതായും ജോർജ് പറഞ്ഞു.