തിരുവനന്തപുരം: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന സിവിൽ സർവീസസ് പരീക്ഷയുടെ ആദ്യഘട്ടം ജൂണ്‍ രണ്ടിന് നടക്കും. 9.30 മുതൽ 11.30 വരെയും 2.30 മുതൽ 4.30 വരെയുളള രണ്ടു സെഷനുകളായാണ് ഒന്നാംഘട്ട പരീക്ഷ. കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്നു ജില്ലകളിലാണ് സെന്ററുകളാണ് അനുവദിച്ചിട്ടുളളത്. കേരളത്തിൽ 89 കേന്ദ്രങ്ങളിൽ 36,552 കുട്ടികൾ പരീക്ഷ എഴുതും.