കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല യുടെ കുഞ്ഞാലിമരക്കാര്‍ സ്കൂള്‍ ഓഫ് മറൈന്‍ എൻജിനിയറിംഗില്‍ വാണിജ്യ കപ്പലുകളിലേക്കുള്ള റിക്രൂട്ടിംഗ് കമ്പനികളുടെ സമ്മേളനം 28ന് സംഘടിപ്പിക്കുന്നു. 28ന് ഉച്ചകഴിഞ്ഞ് മൂന്നിന് കെഎംഎസ്എംഇ സെമിനാര്‍ ഹാളില്‍ നടക്കുന്ന പരിപാടി വൈസ്ചാന്‍സലര്‍ ഡോ. കെ.എന്‍. മധുസൂദനന് ഉദ്ഘാടനം ചെയ്യും.