കൊച്ചി: തെരഞ്ഞെടുപ്പുഫലം നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെ ഒരിക്കല്‍ക്കൂടി അധികാരത്തിലേറ്റിയിരിക്കുന്ന സാഹചര്യത്തില്‍ ജനവിധി അംഗീകരിച്ച് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ജനങ്ങളും പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കണമെന്ന് കെസിബിസി. രാജ്യത്തിന്റെ സുരക്ഷിതത്വവും പുരോഗതിയും എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമവും ഉറപ്പുവരുത്തുന്ന സര്‍ക്കാര്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനം പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ സമ്പദ്വ്യവസ്ഥയുടെയും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെയും പുനര്‍നിര്‍മാണത്തിനും നവകേരള നിര്‍മിതിക്കും അത്യന്താപേക്ഷിതമാണെന്നും പുതിയ സര്‍ക്കാരിന് അഭിനന്ദനങ്ങളും ഭാവുകങ്ങളും നേരുന്നതായും കെസിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ.എം.സൂസപാക്യം, വൈസ് പ്രസിഡന്റ് ബിഷപ് ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, സെക്രട്ടറി ജനറല്‍ ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് എന്നിവര്‍ സംയുക്ത പത്രക്കുറിപ്പില്‍ അറിയിച്ചു.