ബാഹുബലി എന്ന ഒറ്റ സിനിമയിലൂടെ പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിയവരാണ് പ്രഭാസും അനുഷ്ക്കയും. സിനിമ പുറത്തിറങ്ങയതിന് പിന്നാലെ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ ഇതിനോട് ഇരുവരും പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിത പ്രഭാസുമായുള്ള സൗഹൃദത്തെക്കുറിച്ച് മനസ് തുറക്കുകയാണ് അനുഷ്ക.
"എനിക്ക് പ്രഭാസിനെ കഴിഞ്ഞ 15 വര്‍ഷങ്ങളായി അറിയാം. എന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് അദ്ദേഹം. ഞങ്ങള്‍ രണ്ടുപേരുടെയും വിവാഹം ഇതുവരെ കഴിയാത്തതുകൊണ്ടും സ്ക്രീനില്‍ മികച്ച ജോഡികളായതു കൊണ്ടുമാണ് നിരവധി ഗോസിപ്പുകള്‍ പ്രചരിക്കുന്നത്. ഞങ്ങള്‍ക്കിടയില്‍ എന്തെങ്കിലുമുണ്ടെങ്കില്‍ അത് എന്നെ പുറത്തു വന്നേനെ'. അനുഷ്ക്ക വ്യക്തമാക്കി.
എന്നാല്‍ സംവിധായകന് പ്രകാശ് കോവേലമുഡിയെ അനുഷ്ക വിവാഹം ചെയ്യുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ക്ക് സ്ഥിരീകരണമില്ല. അനുഷ്ക്ക അഭിനയിച്ച സൈസ് സീറോ, ഇഞ്ചി ഇടുപ്പഴകി എന്നീ സിനിമകള്‍ സംവിധാനം ചെയ്തത് അദ്ദേഹമാണ്.