കാഞ്ഞിരപ്പള്ളി: ബിജെപിയിലെ ചിലർ സ്ഥാനാർഥിയെ കാലുവാരിയതാണ് പൂഞ്ഞാറിൽ പിന്നോക്കം പോകുവാൻ കാരണമെന്ന് പി.സി. ജോർജ്. പി.സി. ജോർജിനെ കൂടെ കൂട്ടിയത് പുനരാലോചിക്കണമെന്നും ഗുണത്തെക്കാൾ കൂടുതൽ ദോഷം ചെയ്തെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥി കെ. സുരേന്ദ്രന് ഏറ്റവും കുറവ് വോട്ട് ലഭിച്ചത് ജോർജിന്റെ മണ്ഡലമായ പൂഞ്ഞാറിലാണ്. ഇവിടെ 30990 വോട്ടുകളാണ് സുരേന്ദ്രന് ലഭിച്ചത്. തൊട്ടടുത്ത മണ്ഡലമായ കാഞ്ഞിരപ്പള്ളിയിൽ 36628 വോട്ടുകളും ലഭിച്ചു.
പി.സി. ജോർജിന്റെ പിന്തുണ ഗുണം ചെയ്തിരുന്നുവെങ്കിൽ എരുമേലി ഉൾപ്പെടുന്ന പൂഞ്ഞാറിൽ മികച്ച വോട്ടു നില കണ്ടെത്താൻ കഴിയുമായിരുന്നു. മാത്രമല്ല, പി.സി. ജോർജ് അവകാശപ്പെട്ടതുപോലെ ന്യൂനപക്ഷ വോട്ടുകളിൽ സ്വാധീനം ഉണ്ടാക്കാൻ സുരേന്ദ്രന് കഴിഞ്ഞില്ലെന്നതാണ് വോട്ടുനില വ്യക്തമാക്കുന്നത്. പി.സി. ജോർജുമായി സഖ്യം തുടരുന്ന കാര്യത്തിൽ ബിജെപി പുനരാലോചന നടത്തിയേക്കുമെന്ന പ്രതികരണം ഈ സാഹചര്യത്തിലായിരുന്നു.
പി.സി.ജോർജ് ബിജെപിക്കൊപ്പാം പോയത് യുഡിഎഫിനാണ് നേട്ടമായത്. കൂടെ നിന്ന് തോൽപ്പിക്കാൻ മുന്പ് പിസി ശ്രമിച്ചിരുന്നുവെന്ന് യുഡിഎഫ് പ്രവർത്തകർ പറഞ്ഞു. പിസി ഇല്ലാത്തത് യുഡിഎഫിന് ഗുണം ചെയ്തു. ഇത് ശരിവയ്ക്കുന്ന ലീഡ് നിലയാണ് ആന്റോയ്ക്ക് പൂഞ്ഞാറിൽ ലഭിച്ചത് .
അതിനാൽ തന്നെ ജോർജിന്റെ സാന്നിധ്യം ഗുണം ചെയ്തില്ലെന്ന പ്രാഥമിക വിലയിരുത്തലാണ് ബിജെപിക്കുള്ളത്. കൂടാതെ പിസി മണ്ഡലത്തിലെ ഈഴവ സമൂഹത്തെ ആക്ഷേപിച്ചതും ജോർജിനെതിരേ ഇവർ നടത്തിയ പ്രതിഷേധവും വോട്ടിംഗിനെ ബാധിച്ചുവെന്ന് ബിജെപി വിലയിരുത്തുന്നു.