നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്തുവാൻ ശ്രമിച്ച 4.40 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ഗൾഫിൽനിന്നു വന്ന അഷറഫ് എന്ന യാത്രക്കാരന്റെ പക്കൽ നിന്നുമാണ് കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം 148 ഗ്രാം സ്വർണം പിടികൂടിയത്. സ്വർണ ചെയിൻ അരയിൽ ഒളിപ്പിച്ചാണ് കടത്തിക്കൊണ്ടുവന്നത്.