മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്നു വീണ്ടും വെടിയുണ്ട പിടികൂടി. കഴിഞ്ഞദിവസം രാത്രി കുവൈറ്റിൽനിന്നെത്തിയ ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരനായ ആന്ധ്രപ്രദേശ് സ്വദേശി മുകേഷ് മാഡലയിൽനിന്നാണ് 12 എംഎമ്മിന്റെ ഒരു വെടിയുണ്ട പിടികൂടിയത്. വൈകുന്നേരം 3.35ന് കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങി ആഭ്യന്തര ടെർമിനലിൽ സുരക്ഷാപരിശോധനയ്ക്കിടെയാണ് ഇയാൾ സിഐഎസ്എഫിന്റെ പിടിയിലായത്.
വെടിയുണ്ടസഹിതം ഇയാളെ സിഐഎസ്എഫ് എയർപോർട്ട് പോലീസിന് കൈമാറി. മട്ടന്നൂർ ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വെടിയുണ്ടസഹിതം ഇയാളെ സിഐഎസ്എഫ് എയർപോർട്ട് പോലീസിന് കൈമാറി. മട്ടന്നൂർ ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.