തിരുവനന്തപുരം: എൽഡിഎഫിന്റെ അതിരുവിട്ട അഹന്തയ്ക്കും ധിക്കാരത്തിനും ധാർഷ്ട്യത്തിനും എതിരായ വിലയിരുത്തൽ തെരഞ്ഞെടുപ്പിലുണ്ടായെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. യുഡിഎഫ് ചരിത്ര വിജയമാണ് നേടിയത്. ഇത് മതേതര ശക്തികളുടെ വിജയമാണ്. എൽഡിഎഫ് സർക്കാരിനെതിരായി ഉയർന്നുവന്ന ശക്തമായ അമർഷം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു.
ശബരിമല വിഷയത്തിൽ ബിജെപി തങ്ങളെ വഞ്ചിച്ചെന്ന് ജനം തിരിച്ചറിഞ്ഞു. ഇതേതുടർന്നുണ്ടായ പ്രതിഷേധം വോട്ടെടുപ്പിൽ പ്രതിഫലിച്ചു.രാഷ്ട്രീയ ബോധത്തോടെയും പ്രബുദ്ധതയോടെയും ജാഗ്രതയോടെയും വിലയിരുത്തി വോട്ടവകാശം വിനിയോഗിച്ചതിന് മുല്ലപ്പള്ളി അഭിനന്ദിച്ചു.
ബിജെപിക്കും സംഘപരിവാറിനുമെതിരേ പ്രതിരോധ നിരയുണ്ടാക്കാനും അതുമായി മുന്നോട്ടുപോകാനും സിപിഎമ്മിന് കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചതായി അദ്ദേഹം പറഞ്ഞു.