തിരുവനന്തപുരം: ജനം പ്രതീക്ഷയോടെ യുഡിഎഫിനെ ഉറ്റുനോക്കുകയാണെന്നും യുഡിഎഫിനുണ്ടായ മികച്ച വിജയം അതാണ് തെളിയിക്കുന്നതെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു.
യുഡിഎഫിനെതിരേ എൽഡിഎഫ് ഉന്നയിച്ച എല്ലാ കാര്യങ്ങളും ജനം തളളിയിരിക്കുകയാണ്. കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും പ്രവർത്തന ശൈലിയാണ് ജനം ആഗ്രഹിക്കുന്നതെന്നാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
രക്തദാഹികളായി സിപിഎം നടത്തുന്ന അക്രമ രാഷ്ട്രീയത്തിനെതിരായ തിരിച്ചടിയാണ് കേരളത്തിലുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
മോദി ഭരണത്തിനും പിണറായി ഭരണത്തിനുമെതിരായ ശക്തമായ വികാരം പ്രതിഫലിച്ചതായി അദ്ദേഹം പറഞ്ഞു.