ഇടുക്കി: വോട്ടെണ്ണൽ നടപടിക്രമം പൂർത്തിയാക്കി ഫലം പ്രഖ്യാപിക്കുന്ന കാര്യത്തിൽ കേരളത്തിൽ ഒന്നാമതെത്തിയത് ഇടുക്കി ലോക്സഭാ മണ്ഡലം. ദേശീയതലത്തിൽ രണ്ടാമതു ഫലം പ്രഖ്യാപിച്ച മണ്ഡലം എന്ന ബഹുമതിയും ഇടുക്കി സ്വന്തമാക്കി. ജില്ലാ വരണാധികാരികൂടിയായ കളക്ടർ എച്ച്. ദിനേശന്റെ നേതൃത്വത്തിൽ വിവിധ വിഭാഗം ജീവനക്കാർ ഒന്നിച്ചു രാപകൽ പ്രവർത്തിച്ചതിന്റെ നേട്ടമാണിത്. ഒരു പിഴവും കൂടാതെ കൃത്യസമയത്തുതന്നെ വോട്ടെണ്ണൽ നടപടി മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞു.
ഒരു ഘട്ടത്തിൽ പോലും ഒരു തർക്കമോ മറ്റു വിഷയങ്ങളോ ഉണ്ടായില്ല. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഏതാണ്ട് ഒരേസമയത്തു തന്നെ വോട്ടെണ്ണൽ പൂർത്തിയാക്കാൻ കഴിഞ്ഞു. വൈകുന്നേരം നാലോടെ വോട്ടെണ്ണൽ പൂർത്തിയാക്കി അഞ്ചിനു ഫലപ്രഖ്യാപനവും നടത്തി വിജയിച്ച സ്ഥാനാർഥിക്കു സർട്ടിഫിക്കറ്റും കൈമാറി. എണ്ണൽ പൂർത്തിയാക്കിയ യന്ത്രങ്ങൾ യഥാസമയം തിരികെ സ്റ്റോർ റൂമുകളിലേക്കു മാറ്റുകയും ചെയ്തു.