തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കുണ്ടായ പരാജയം പ്രതീക്ഷിച്ചതായിരുന്നില്ലെന്നും തോൽവിയുടെ കാരണങ്ങൾ വിശദമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ലോകസഭാ തെരഞ്ഞെടുപ്പുകളിൽ കേന്ദ്രം ഭരിക്കുന്ന കക്ഷിക്കെതിരായിട്ടുള്ള വികാരം പ്രതിഫലിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി സർക്കാരിനെതിരായുള്ള ശക്തമായ വികാരം സംസ്ഥാനത്തു തെരഞ്ഞെടുപ്പിലുടനീളം പ്രതിഫലിച്ചിരുന്നു. ഇത്തരമൊരു വികാരം സംസ്ഥാനത്ത് ഉയർത്തിയെടുക്കുന്നതിന് എൽഡിഎഫിന്റെ പ്രചാരണങ്ങളും ഇടപെടലുകളുമാണ് പ്രധാനമായും ഇടയാക്കിയത്. അതിന്റെ ഫലമായാണ് കേന്ദ്ര സർക്കാരിനെതിരായ ജനവിധി കേരളത്തിലുണ്ടായത്.
ബിജെപിക്കെതിരായുള്ള വികാരം കോണ്‍ഗ്രസിന് അനുകൂലമായതിനെക്കുറച്ചു വിശദമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.