തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ ജനവിധി നരേന്ദ്ര മോദി നേതൃത്വം കൊടുക്കുന്ന ഭരണകൂടത്തിനുള്ള അംഗീകാരവും തുടർഭരണത്തിനുള്ള ജനങ്ങളുടെ അഭിലാഷവും പ്രകടമാക്കുന്നതാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള.
28 പ്രതിപക്ഷ പാർട്ടികൾ ചേർന്ന് നരേന്ദ്രമോദിയെ തുടരാൻ അനുവദിക്കില്ലെന്ന മുഖ്യ അജൻഡയുടെ അടിസ്ഥാനത്തിൽ എല്ലാ അടവുകളും പ്രയോഗിച്ചിട്ടും ഇന്ത്യയിലെ ജനങ്ങൾ കൂടുതൽ തിളക്കമാർന്ന വിജയമാണ് എൻഡിഎക്കും നരേന്ദ്രമോദിക്കും നൽകിയതെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിൽ അന്ധമായ ബിജെപി വിരോധവും ന്യൂനപക്ഷങ്ങൾക്കിടയിൽ ഭീതിയും സൃഷ്ടിച്ചുകൊണ്ടുള്ള മുതലെടുപ്പു രാഷ്ട്രീയമാണ് യുഡിഎഫ്-എൽഡിഎഫ് മുന്നണികൾ നടത്തിയത്. ന്യൂനപക്ഷ ധ്രുവീകരണം കൊണ്ടു നേടിയ വിജയമാണു യുഡിഎഫിന്റേതെന്നു ശ്രീധരൻ പിള്ള കൂട്ടിച്ചേർത്തു.