തിരുവനന്തപുരം: എൻജനിയറിംഗ് റാങ്ക് ലിസ്റ്റ് തയാറാക്കുന്നതിനു യോഗ്യതാ പരീക്ഷയുടെ മാർക്ക് ഓണ്‍ലൈനായി സമർപ്പിക്കുന്നതിന് 28 നു വരെ വൈകുന്നേരം അഞ്ചുവരെ വെബ്സൈറ്റിൽ സൗകര്യം ലഭ്യമാകും. കേരള എൻജിനിയറിംഗ് പ്രവേശന പരീക്ഷയിൽ ലഭിച്ച സ്കോറിനും യോഗ്യതാ പരീക്ഷയിൽ (പ്ലസ്ടു/തത്തുല്യം) രണ്ടാം വർഷത്തിനു ലഭിച്ച മാർക്കിനും തുല്യ പരിഗണന നൽകിയാണ് എൻജിനിയറിംഗ് റാങ്ക് ലിസ്റ്റ് തയാറാക്കുന്നത്.
എൻജിനിയറിംഗ് പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർഥികൾ, അവർക്കു യോഗ്യതാ പരീക്ഷയുടെ (പ്ലസ്ടു/തത്തുല്യം) രണ്ടാം വർഷത്തിൽ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങൾക്ക് ലഭിച്ച മാർക്ക് www.cee.ker ala.gov.in എന്ന വെബ്സൈറ്റിലിലൂടെ സമർപ്പിക്കണം. കെമിസ്ട്രി പഠിച്ചിട്ടില്ലാത്തവർക്ക് കംപ്യൂട്ടർ സയൻസിന്റെയും കെമിസ്ട്രിയും കംപ്യൂട്ടർ സയൻസും പഠിച്ചിട്ടില്ലാത്തവർക്ക് ബയോടെക്നോളജിയുടെയും കെമിസ്ട്രി, കംപ്യൂട്ടർ സയൻസ്, ബയോടെക്നോളജി എന്നിവ പഠിച്ചിട്ടില്ലാത്തവർക്ക് ബയോളജിയുടെയും മാർക്ക് പരിഗണിക്കുന്നതാണ്. ഇപ്രകാരം സമർപ്പിച്ച മാർക്ക്/ഗ്രേഡിനു തുല്യമായ മാർക്ക് സ്റ്റാൻഡേർഡൈസേഷൻ പ്രക്രിയയ്ക്കു വിധേയമാക്കിയ ശേഷമാണ് എൻജിനിയറിംഗ് റാങ്ക് ലിസ്റ്റ് തയാറാക്കുന്നത്. വെബ്സൈറ്റ് വഴി യഥാസമയം യോഗ്യതാ പരീക്ഷയുടെ മാർക്കുകൾ സമർപ്പിക്കാത്ത വിദ്യാർഥികളെ എൻജിനിയറിംഗ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതല്ല.
വെബ്സൈറ്റിൽ കൊടുത്തിട്ടുള്ള കാൻഡിഡേറ്റ് പോർട്ടൽ എന്ന ലിങ്കിലൂടെ അപേക്ഷാർഥികൾ അവരുടെ അപേക്ഷാ നന്പർ, പാസ്വേഡ് എന്നിവ നൽകി ഹോം പേജിൽ പ്രവേശിച്ച ശേഷം മാർക്ക് സബ്മിഷൻ ഫോർ എൻജി. എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്ത് യോഗ്യതാ പരീക്ഷയിൽ നിശ്ചിത വിഷയങ്ങൾക്ക് ലഭിച്ച മാർക്ക് സമർപ്പിക്കാം. യോഗ്യതാ പരീക്ഷ പാസായ ബോർഡ്, വർഷം, രജിസ്റ്റർ നന്പർ എന്നിവ രേഖപ്പെടുത്തുന്പോൾ വിദ്യാർഥിയുടെ യോഗ്യതാ പരീക്ഷയുടെ മാർക്കിനു സംബന്ധിച്ചുള്ള വിവരങ്ങൾ അതത് ബോർഡുകൾ ഈ ഓഫീസിൽ ലഭ്യമാക്കിയിട്ടുണ്ടെങ്കിൽ ആയത് വെബ്പേജിൽ ദൃശ്യമാകും. വെബ്പേജിൽ കാണിച്ചിട്ടുള്ള മാർക്കുകൾ മാർക്ക് ലിസ്റ്റുമായി താരതമ്യം ചെയ്ത് ശരിയാണോ എന്ന് പരിശോധിച്ച് ബോധ്യപ്പെട്ടതിനു ശേഷം തിരുത്തലുകൾ ആവശ്യമില്ലെങ്കിൽ submit Mark Data എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത് മാർക്ക് സമർപ്പിക്കാം.
വെബ്സൈറ്റിൽ കാണിച്ചിട്ടുള്ള മാർക്കുകൾ മാർക്ക് ലിസ്റ്റിലുള്ളതിൽ നിന്നും വ്യത്യസ്തമാണെങ്കിൽ ചെയ്ഞ്ച് ബട്ടണ്‍ ക്ലിക്ക് ചെയ്ത് ശരിയായ മാർക്ക് രേഖപ്പെടുത്തിയതിനു ശേഷം സബ്മിറ്റ് മാർക്ക് ഡാറ്റ ബട്ടണ്‍ ക്ലിക്ക് ചെയ്യേണം. മാർക്കിനെ സംബന്ധിച്ചുള്ള വിവരങ്ങൾ ബോർഡുകൾ ഈ ഓഫീസിൽ ലഭ്യമാക്കിയിട്ടില്ലാത്ത പക്ഷം വിദ്യാർഥികൾ അവരവരുടെ ബോർഡ്, പാസായ വർഷം, രജിസ്റ്റർ നന്പർ എന്നിവ രേഖപ്പെടുത്തുന്പോൾ ദൃശ്യമാകുന്ന പേജിൽ ബന്ധപ്പെട്ട വിഷയങ്ങൾക്ക് ലഭിച്ച മാർക്കുകൾ വെബ്സൈറ്റിൽ നിഷ്കർഷിക്കുന്നതു പോലെ രേഖപ്പെടുത്തി സബ്മിറ്റ് മാർക്ക് ഡേറ്റ എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യണം. ഇപ്രകാരം വെബ്പേജിൽ കാണിച്ചിരുന്ന മാർക്കിൽ തിരുത്തലുകൾ വരുത്തേണ്ടി വന്ന വിദ്യാർഥികളും ബോർഡ് ഡാറ്റ ലഭ്യമല്ലാതിരുന്നതിനാൽ മാർക്കുകൾ രേഖപ്പെടുത്തേണ്ടി വന്നവരും 28ന് വൈകുന്നേരം അഞ്ചിനു മുന്‍പായി പ്ലസ്ടു അഥവാ തത്തുല്യ യോഗ്യതയുടെ മാർക്ക് ലിസ്റ്റ് അപ്ലോഡ് ചെയ്യേണ്ടതാണ്. അപ്ലോഡ് ചെയ്യുന്ന സർട്ടിഫിക്കറ്റുകൾ/രേഖകൾ വ്യക്തതയുള്ളതും വായിക്കാൻ കഴിയുന്നതും അപാകമില്ലാത്തതുമായിരിക്കണം.
വെബ് പേജിൽ നിശ്ചിത വിഷയങ്ങൾക്ക് കാണിച്ചിട്ടുള്ള മാർക്കും മാർക്ക് ലിസ്റ്റിലെ യഥാർഥ മാർക്കുകളും തമ്മിൽ വ്യത്യാസം ഇല്ലാത്ത വിദ്യാർഥികൾ മാർക്ക് ലിസ്റ്റ് അപ്ലോഡ് ചെയ്യേണ്ടതില്ല.
യോഗ്യതാപരീക്ഷയിലെ മാർക്കുകൾ വിജയകരമായി സമർപ്പിച്ചതിനു ശേഷം മാർക്ക് സബ്മിഷൻ കണ്ഫർമേഷൻ റിപ്പോർട്ട് പ്രിന്റൗട്ട് എടുത്ത് വിദ്യാർഥികൾ സൂക്ഷിക്കണം. വെബ്പേജിൽ കാണിച്ചിരുന്ന മാർക്കിൽ തിരുത്തലുകൾ വരുത്തേണ്ടിവന്ന വിദ്യാർഥികളും ബോർഡ് ഡാറ്റ ലഭ്യമല്ലാതിരുന്നതിനാൽ മാർക്കുകൾ രേഖപ്പെടുത്തേണ്ടി വന്നവരും പ്ലസ്ടു മാർക്ക്ലിസ്റ്റ് അപ്ലോഡ് ചെയ്താൽ മാത്രമേ മാർക്ക് സബ്മിഷൻ കണ്ഫർമേഷൻ റിപ്പോർട്ട് പ്രിന്റൗട്ട് ലഭ്യമാകുകയുള്ളൂ.
മാർക്ക് സബ്മിഷൻ കണ്ഫർമേഷൻ റിപ്പോർട്ട്/പ്ലസ്ടു മാർക്ക് ഷീറ്റ് എന്നിവ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസിലേക്ക് അയക്കാൻ പാടില്ല. എൻജിനിയറിംഗ് റാങ്ക് തയാറാക്കുന്നതിനായി സമർപ്പിക്കുന്ന പ്ലസ്ടു മാർക്കിന്റെ വിശദാംശങ്ങൾ അസൽ മാർക്ക് ലിസ്റ്റിലെ വിശദാംശവും അഡ്മിഷൻ സമയത്ത് പുനഃപരിശോധിക്കും.
ഫോണ്‍: 0471-2332123, 2339101, 102, 103, 104.