പാലാ: ഇന്ത്യയൊട്ടാകെയുള്ള എൻജിനിയറിംഗ് വിദ്യാർഥികൾക്കായി ടാറ്റാ മോട്ടോഴ്സ് പൂനയിൽ നടത്തിയ ‘’മൈൻഡ് റോവർ’’ മത്സരത്തിൽ പാലാ സെന്റ് ജോസഫ്സ് കോളജ് വിദ്യാർഥികളായ ആർ. കെവിൻ, റിച്ചി രാജു എന്നിവർക്ക് ഒന്നാംഘട്ട ഗവേഷണ ആനുകൂല്യമായി 50,000 രൂപ ലഭിച്ചു.
വാഹനങ്ങളുടെ ക്ഷമത കൂട്ടാനുള്ള മികച്ച ആശയങ്ങൾക്കും പഠനത്തിനുമാണു പുരസ്കാരം നൽകുന്നത്. കോളജിലെ മെക്കാനിക്കൽ വിഭാഗം മേധാവി ഡോ.രാജേഷ് ബേബിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ നിർമിച്ച ഡയറക്ട് മെഥനോൾ ഫ്യൂവൽ സെൽ എന്ന ആശയത്തിനും പഠനത്തിനുമാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്.
ഹൈഡ്രജൻ ഫ്യൂവൽ സെല്ലിന്റെ മാതൃകയിൽ മെഥനോൾ ഉപയോഗിച്ചു പ്രവർത്തിക്കുന്ന ഫ്യൂവൽ സെല്ലാണ് വിദ്യാർഥികൾ അവതരിപ്പിച്ചത്. മെഥനോളും ഓക്സിജനുമായുള്ള രാസപ്രവർത്തന ഫലമായി ഊർജവും ശുദ്ധജലവും ഉത്പാദിപ്പിക്കപ്പെടുന്ന പ്രവർത്തനമാണിത്. ഹരിതഗൃഹ വാതകങ്ങളുടെ നിർഗമനമില്ലാത്ത ഈ മാർഗം തികച്ചും പ്രകൃതി സൗഹാർദപരമാണ്. അഞ്ചു ലിറ്റർ മെഥനോൾ ഉപയോഗിച്ച് 600 കിലോമീറ്റർ വരെ വാഹനം ഓടിക്കാൻ സാധിക്കും എന്നുള്ളതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ഒരു ലിറ്റർ മെഥനോളിനു നിലവിൽ 20 രൂപ മാത്രമാണ് വില.
വളരെ കുറഞ്ഞ ചെലവിൽ പ്രകൃതിസൗഹാർദപരമായും മികച്ച ക്ഷമതയോടുംകൂടി വാഹനങ്ങൾ നിരത്തിലിറക്കുവാൻ സാധിക്കുന്ന ഈ പുതുതലമുറ ആശയത്തിന്റെ അടുത്തഘട്ട ഗവേഷണങ്ങൾക്കായാണ് തുക അനുവദിച്ചിരിക്കുന്നത്.