തൃശൂർ: പീഡകരെ തുറന്നുകാണിക്കാൻ സ്ത്രീകൾക്ക് അവസരം നൽകിയ ‘മീ ടൂ’ ഹാഷ് ടാഗ് മുന്നേറ്റത്തോടു കൊമ്പുകോർക്കാൻ ‘മെൻ ടൂ’വുമായി പുരുഷന്മാരും അങ്കത്തട്ടിൽ! പുരുഷാവകാശ സംരക്ഷണസമിതിയാണ് മെൻ ടൂ എന്ന ആശയവുമായി രംഗത്തെത്തിയിരിക്കുന്നത്.
‘മീ ടൂ’ പ്രചാരണം പുരുഷൻമാർക്കെതിരേ പകപോക്കലിനും സ്വത്തും പണവും തട്ടിയെടുക്കാനും സ്ത്രീകൾ മാർഗമാക്കിയതോടെയാണ് തങ്ങൾ ‘മെൻ ടൂ’ വുമായി രംഗത്തെത്തിയതെന്നു പുരുഷാവകാശ സംരക്ഷണസമിതി പ്രവർത്തകർ വ്യക്തമാക്കി. ആരെയും അപകടപ്പെടുത്താനല്ല, മറിച്ച് സ്ത്രീക്കൊപ്പം പുരുഷനും പീഡനങ്ങൾ ഏൽക്കുന്നുണ്ടെന്നു ലോകത്തെ അറിയിക്കാൻ കൂടിയാണ് ഈ കാമ്പെയിനെന്നു സമിതി അറിയിച്ചു.
‘മീ ടൂ’ വിന്റെ ഇരകളായ നിരപരാധികൾക്കുകൂടി വേണ്ടിയാണ് മെൻ ടൂ മുന്നേറ്റം ശക്തിപ്പെടുത്തുന്നതെന്നു സമിതി പ്രസിഡന്റ് സി.സി. ആന്റണി പറഞ്ഞു. സുപ്രീം കോടതി ചീഫ് ജസ്റ്റീസിനെതിരെ വരെ വ്യക്തതയില്ലാത്ത പീഡനപരാതി ഉന്നയിക്കാൻ ഭയമില്ലാത്തവിധം ‘മീ ടൂ’ കാമ്പെയിൻ ഇന്ത്യയിലെ സ്ത്രീകൾക്കു ധൈര്യം നൽകിയിരിക്കുന്ന അവസരത്തിൽ ‘മെൻ ടൂ’ കാമ്പെയിൻ അനിവാര്യമാണെന്നു സമിതി സെക്രട്ടറി പി.ആർ.ഗോകുലും ട്രഷറർ വിൻസന്റ് ചിറയത്തും പറഞ്ഞു. ‘മെൻ ടൂ’ പ്രചാരണം ശക്തമാക്കണമെന്ന് അടുത്തയിടെ കിരണ്‍ ബേദി അഭിപ്രായപ്പെട്ടിരുന്നു. വിവാദങ്ങളേറെ സൃഷ്ടിച്ച മീ ടൂ വിനോടു കൊമ്പുകോർക്കാൻ മെൻ ടു എത്തുമ്പോൾ വരുംദിവസങ്ങളിൽ എത്ര പുരുഷൻമാർ വെളിപ്പെടുത്തലുകളുമായി രംഗത്തുവരുമെന്നു കാത്തിരുന്നു കാണാം.