ഈരാറ്റുപേട്ട: പി.സി. ജോർജ് എംഎൽഎയുടെ വീടിനു നേരെ അക്രമണം. ഇന്നലെ രാത്രി 7.30നാണ് അക്രമണമുണ്ടായത്. സോഷ്യൽ മീഡിയയിൽ എംഎൽഎയുടേതെന്ന പേരിൽ പ്രചരിച്ച ശബ്ദരേഖയിൽ പ്രതിഷേധിച്ച് ഈരാറ്റുപേട്ടയിലെ ഒരു വിഭാഗം ആളുകൾ ചേന്നാടു കവലയിലുള്ള എംഎൽഎയുടെ വീട്ടിലേക്കു മാർച്ച് നടത്തിയിരുന്നു. ഇതിനിടെയാണ് ആക്രമണം.
വീടിന്റെ പടിപ്പുരയുടെ ഓടുകൾ എറിഞ്ഞു തകർത്തു. വീടിനു നേരെയും കല്ലേറുണ്ടായി. ഈ സമയം പി.സി. ജോർജ് വീട്ടിൽ ഇല്ലായിരുന്നു. കുടുംബാംഗങ്ങൾ വീട്ടിലുണ്ടായിരുന്നു. ഈരാറ്റുപേട്ട പോലീസ് വീടിനു കാവൽ ഏർപ്പെടുത്തി.
വീടിന്റെ പടിപ്പുരയുടെ ഓടുകൾ എറിഞ്ഞു തകർത്തു. വീടിനു നേരെയും കല്ലേറുണ്ടായി. ഈ സമയം പി.സി. ജോർജ് വീട്ടിൽ ഇല്ലായിരുന്നു. കുടുംബാംഗങ്ങൾ വീട്ടിലുണ്ടായിരുന്നു. ഈരാറ്റുപേട്ട പോലീസ് വീടിനു കാവൽ ഏർപ്പെടുത്തി.