തിരുവനന്തപുരം: ആഭരണ തൊഴിലാളി സെസ് നിയമ ഭേദഗതിയുമായി മുന്നോട്ട് പോകാൻ തൊഴിൽ മന്ത്രി ടി.പി.രാമകൃഷ്ണന്റെ അധ്യക്ഷതതയിൽ ചേർന്ന തൊഴിലാളി-വ്യാപാരി സംഘടനകളുടെ സംയുക്ത യോഗത്തിൽ തീരുമാനമായി.
സെസ് പിരിവിനു പൂർണ സഹകരണം വാഗ്ദാനം ചെയ്ത സംഘടനാ പ്രതിനിധികൾ ഹൈക്കോടതിയിൽ ഇതു സംബന്ധിച്ചു നിലനിൽക്കുന്ന കേസുകൾ പിൻവലിക്കുന്നതിന് അനുകൂല നിലപാട് സ്വീകരിക്കുമെന്നും വ്യക്തമാക്കി.
ചർച്ചയിൽ ആഭരണ നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ വി.പി.സോമസുന്ദരൻ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ.എസ്.സിന്ധു, ബോർഡംഗങ്ങളായ പി.വിജയകുമാർ (എച്ച്എംഎസ്), പി.ചന്ദ്രൻ (സിഐടിയു),നിയമ വകുപ്പു പ്രതിനിധി പി.വി.ഗീത, ധന വകുപ്പ് പ്രതിനിധി ജെ.ക്ലീറ്റസ് എന്നിവരും തൊഴിലാളി യൂണിയൻ പ്രതിനിധികളായ കെ.എസ്.പ്രതാപൻ, എ.എൻ.മദുസൂദനൻ-എകെജിഡബ്യുയു, ജസ്റ്റിൻ പാലത്ര, പി.സി.നടേശൻ- എകെജിഎസ്എംഎ, വി.ശങ്കർ-കേരള സംസ്ഥാന ആഭരണനിർമാണ തൊഴിലാളി ഫെഡറേഷൻ-സിഐടിയു, ആർ.രാധാകൃഷ്ണൻ- ബിഎംഎസ്, അഡീഷണൽ ലേബർ കമ്മീഷണർ ബിച്ചു ബാലൻ, സ്മിജോ ജോസഫ് (കല്യാണ് ഗ്രൂപ്പ്-കെജിഎഫ് പ്രതിനിധി) എന്നിവരും പങ്കെടുത്തു.