കട്ടപ്പന: എൻസിസി 33 കേരള ബറ്റാലിയന്റെ വാർഷിക ക്യാന്പും ഓൾ കേരള ഷൂട്ടിംഗ് മത്സരങ്ങളും കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 600ൽപരം കേഡറ്റുകളാണ് ക്യാന്പിൽ പങ്കെടുക്കുന്നത്. യോഗത്തിൽ സ്കൂൾ മാനേജർ ഫാ.ജേക്കബ് ചാത്തനാട്ട് അധ്യക്ഷതവഹിച്ചു. 33 കേരള ബറ്റാലിയൻ കമാന്റിംഗ് ഓഫീസർ കേണൽ ജി.ആർ. സുനിൽ കുമാർ മുഖ്യപ്രഭാഷണം നടത്തി, സ്കൂൾ പ്രിൻസിപ്പൽ ജോസഫ് കുര്യൻ, ഹെഡ്മാസ്റ്റർ ഡൊമിനിക് ജേക്കബ്, പിടിഎ പ്രസിഡന്റ് സി.ഡി. റെജിമോൻ എന്നിവർ പ്രസംഗിച്ചു.