കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ വ്യാജരേഖകള്‍ ചമച്ചെന്ന കേസില്‍ അന്വേഷണ പുരോഗതി വ്യക്തമാക്കി വിശദീകരണ പത്രിക നല്കാന് ഹൈക്കോടതി അന്വേഷണ സംഘത്തിനു നിര്‍ദേശം നല്കി. ഹര്‍ജി ഹൈക്കോടതി പിന്നീട് പരിഗണിക്കും.
വ്യാജ ബാങ്ക് രേഖ ചമച്ച കേസില്‍ അറസ്റ്റിലായ ആദിത്യയുടെ രഹസ്യമൊഴി കാക്കനാട് ഒന്നാംക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതി ഇന്നലെ രേഖപ്പെടുത്തി. പോലീസ് മര്‍ദിച്ചുവെന്ന് ആദിത്യ കോടതിയില്‍ അറിയിച്ചതിനെത്തുടര്‍ന്നു വൈദ്യപരിശോധനയ്ക്കുശേഷമാണു മൊഴിയെടുത്തത്.
ആദിത്യയെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം ഇന്നലെ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. ആദിത്യയുടെ ജാമ്യാപേക്ഷയും കസ്റ്റഡി അപേക്ഷയും ഇന്നു വീണ്ടും കോടതി പരിഗണിച്ചേക്കും.