കോട്ടയം: കോട്ടയം അതിരൂപതയുടെ മലങ്കര റീജണിന്റെ പുതിയ വികാരി ജനറാളായി ഫാ. ജോർജ് കുരിശുമ്മൂട്ടിലിനെ ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട് നിയമിച്ചു.
റാന്നി ക്നാനായ കത്തോലിക്കാ പള്ളിയുടെ വികാരിയായി സേവനം ചെയ്തുവരികയായിരുന്നു ഫാ. ജോർജ്. കറ്റോട് ഇടവക കുരിശുമ്മൂട്ടിൽ അലക്സാണ്ടർ- അച്ചാമ്മ ദന്പതികളുടെ പുത്രനാണ് . മംഗലാപുരം സെന്റ് ജോസഫ്സ് ഇന്റർ ഡയോസിഷൻ സെമിനാരിയിൽ ഫിലോസഫി പഠനവും തിയോളജി പഠനവും പൂർത്തിയാക്കിയ ഫാ. ജോർജ് 1987 ഡിസംബർ 27ന് പൗരോഹിത്യം സ്വീകരിച്ചു. ക്രിസ്റ്റ്യൻ ഐക്കണോഗ്രഫിയിൽ ലെബനൻ ഹോളി സ്പിരിറ്റ് മറോണെറ്റ് യൂണിവേഴ്സിറ്റിയിൽനിന്നു മാസ്റ്റർ ബിരുദം നേടിയിട്ടുണ്ട്.