തിരുവനന്തപുരം: സംസ്ഥാനത്തെ ദേവസ്വം ബോർഡുകളുടെയും ദേവസ്വം മാനേജ്മെൻറ് കമ്മിറ്റികളുടെയും അധീനതയിലുള്ള ഭൂമിയുടെ കയേറ്റങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങൾ വേഗത്തിൽ തീർക്കുന്നതിന് വിരമിച്ച ജില്ലാ ജഡ്ജി അംഗമായി കേരളാ ദേവസ്വം ട്രൈബ്യൂണൽ രൂപീകരിക്കുന്നതിനുള്ള ബിൽ കൊണ്ടുവരാൻ മന്ത്രിസഭ തീരുമാനിച്ചു. നിയമസഭയുടെ ബജറ്റ് സമ്മേളനത്തിൽ ബിൽ കൊണ്ടുവരാൻ ആലോചനയുണ്ട്. ഇല്ലെങ്കിൽ പിന്നീട് ഓർഡിനൻസായി ഇറക്കും.
ലൈഫ് മിഷനു കീഴിൽ സർക്കാർ സഹായമില്ലാതെ വ്യക്തികൾ വാങ്ങുന്ന ഭൂമിയുടെ രജിസ്ട്രേഷന് സ്റ്റാന്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും ഒഴിവാക്കാൻ തീരുമാനിച്ചു. നേരത്തെ തദ്ദേശ വകുപ്പ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയിരുന്നെങ്കിലും നടപ്പാക്കാൻ ചില സാങ്കേതിക തടസങ്ങൾ അനുഭവപ്പെട്ട സാഹചര്യത്തിലാണ് മന്ത്രിസഭയുടെ പരിഗണനയിൽ കൊണ്ടുവന്നത്.