തിരുവനന്തപുരം: കേരള എൻജിനിയറിംഗ്/ഫാർമസി പ്രവേശന പരീക്ഷയിൽ വിദ്യാർഥികൾക്കു ലഭിച്ച സ്കോർ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തി.
എൻജിനിയറിംഗ് പ്രവേശന പരീക്ഷയുടെ രണ്ടു പേപ്പറുകളും എഴുതിയ 73437 വിദ്യാർഥികളിൽ 51665 വിദ്യാർഥികളും ഫാർമസി പ്രവേശന പരീക്ഷ എഴുതിയ 56307 വിദ്യാർഥികളിൽ 39908 വിദ്യാർഥികളും യോഗ്യത നേടിയിട്ടുണ്ട്.
എൻജിനിയറിംഗ് പ്രവേശന പരീക്ഷയിലെ ഏതെങ്കിലും ഒരു പേപ്പർ എഴുതാത്തവരെയും ഓരോ പേപ്പറിനും കുറഞ്ഞത് 10 മാർക്ക് ലഭിക്കാത്തവരെയും (എസ്സി/എസ്ടി വിദ്യാർഥികൾ ഒഴികെ) എൻജിനിയറിംഗ് വിഭാഗത്തിലെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കി.
വിവിധ കാരണങ്ങളാൽ 3328 വിദ്യാർഥികളുടെ എൻജിനിയറിംഗ്/ഫാർമസി പ്രവേശന പരീക്ഷാഫലം തടഞ്ഞുവച്ചിട്ടുണ്ട്. ഫലം തടഞ്ഞുവയ്ക്കുന്നതിനുള്ള കാരണങ്ങൾ പരിഹരിക്കപ്പെടുന്ന മുറയ്ക്ക് ഇത്തരം വിദ്യാർഥികളുടെ ഫലം പ്രസിദ്ധീകരിക്കുന്നതാണ്.
മേയ് മൂന്നിനു പ്രസിദ്ധീകരിച്ച എൻജിനിയറിംഗ് പ്രവേശന പരീക്ഷയുടെ ഉത്തര സൂചിക സംബന്ധമായ പരാതികൾ വിദഗ്ധ സമിതി പരിശോധിച്ച് ആവശ്യമായ ഭേദഗതികൾ വരുത്തിയ ശേഷമാണ് എൻജിനിയറിംഗ് പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചിട്ടുള്ളത് (വിശദാംശങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക).
എൻജിനിയറിംഗ് പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർഥികൾ എൻജിനിയറിംഗ് റാങ്ക് ലിസ്റ്റ് തയാറാക്കുന്നതിനായി അവരുടെ യോഗ്യതാ പരീക്ഷയുടെ മാർക്ക് (പ്ലസ്ടു/തത്തുല്യം) ഓണ്‍ലൈനായി സമർപ്പിക്കേണ്ടതാണ്.
ഓണ്‍ലൈൻ മാർക്ക് സമർപ്പണത്തിനുള്ള സൗകര്യം www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ലഭ്യമാക്കും. ഓണ്‍ലൈൻ മാർക്ക് സമർപ്പണം സംബന്ധിച്ച വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. മാർക്ക് ഏകീകരണത്തിനു ശേഷം തയാറാക്കുന്ന എൻജിനിയറിംഗ് റാങ്ക് ലിസ്റ്റ് ജൂണ്‍ ആദ്യവാരം പ്രസിദ്ധപ്പെടുത്തുന്നതാണ്. ഇൻഡക്സ് മാർക്കിന്റെ അടിസ്ഥാനത്തിൽ ഫാർമസി റാങ്ക് ലിസ്റ്റ് തയാറാക്കി ജൂണ്‍ ആദ്യവാരം പ്രസിദ്ധീകരിക്കുന്നതാണ്. ഫോണ്‍ : 0471-2332123, 2339101, 102, 103, 104.