പാലാ: സംസ്ഥാന വനംവകുപ്പ് പരിസ്ഥിതി സംരക്ഷണത്തിലെ മികവ് ഏർപ്പെടുത്തിയിട്ടുള്ള 2018 ലെ വനമിത്ര പുരസ്കാരം വലവൂർ സ്വദേശി മാത്യുക്കുട്ടി തെരുവപ്പുഴയ്ക്ക്. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. പൊതുസ്ഥലങ്ങളിaലെയും സ്വകാര്യ ഭൂമിയിലെയും വനവത്കരണം, ഔഷധസസ്യ സംരക്ഷണം, പരിസ്ഥിതി സൗഹൃദ കൃഷി എന്നിവയിൽ മികവു പുലർത്തിയതിനാണ് ഇദ്ദേഹത്തിന് അവാർഡ്. 2014 ൽ വനംവകുപ്പിന്റെ പ്രകൃതിമിത്ര പുരസ്കാരവും മാത്യുക്കുട്ടിക്കു ലഭിച്ചിട്ടുണ്ട്. അടുത്ത മാസം തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരം സമ്മാനിക്കും.