വെല്ലൂർ: സിഎസ്ഐ സഭയുടെ വെല്ലൂർ മഹായിടവക ബിഷപ്പായി ശർമ നിത്യാനന്ദം അഭിഷിക്തനായി. വെല്ലൂർ സെൻട്രൽ പള്ളിയിൽ നടന്ന സ്ഥാനാഭിഷേക ശുശ്രൂഷയ്ക്ക് സിഎസ്ഐ മോഡറേറ്റർ ബിഷപ്പ് തോമസ് കെ. ഉമ്മൻ മുഖ്യകാർമികത്വം വഹിച്ചു. ഡപ്യൂട്ടി മോഡറേറ്റർ ബിഷപ്പ് ഡോ. വടപ്പള്ളി സദാനന്ദ, ജനറൽ സെക്രട്ടറി റവ.ഡോ. ദാനിയേൽ രത്നാകര സദാനന്ദ തുടങ്ങിയവർ സഹകാർമികരായിരുന്നു. വെല്ലൂർ മഹായിടവകയുടെ ആറാമത് അധ്യക്ഷനാണു ബിഷപ് ശർമ നിത്യാനന്ദം.