കൊച്ചി: കണ്ടയ്നർ ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ഓട്ടോറിക്ഷയുടെ പിന്നിൽ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രികരായ രണ്ടു യുവാക്കൾ കണ്ടെയ്നർ ലോറിക്ക് അടിയിൽപ്പെട്ട് മരിച്ചു. ചേരാനെല്ലൂർ പാലയ്ക്കപ്പറന്പിൽ ലോഹിദാസന്റെ മകൻ ശ്രീനേഷ് (35), തൃക്കാക്കര മണപ്പള്ളിപ്പറന്പിൽ നൗഷാദിന്റെ മകൻ അമീർ (24) എന്നിവരാണ് മരിച്ചത്. പാലാരിവട്ടം സിഗ്നൽ ജംഗ്ഷനിൽ ഇന്നലെ പുലർച്ചെ 12.30 ഓടെയായിരുന്നു അപകടം. ശ്രീനേഷ് സംഭവ സ്ഥലത്തുതന്നെ മരിച്ചു. അമീർ മെഡിക്കൽ സെന്റർ ആശുപത്രിയിൽ എത്തിച്ച ശേഷമാണ് മരിച്ചത്.