കോഴിക്കോട്: സിപിഎം പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്നു വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി.ഒ.ടി. നസീര്‍ മൊഴി നല്‍കുകയോ മാധ്യമ പ്രവര്‍ത്തകരോടു പറയുകയോ ചെയ്തിട്ടില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. ജയരാജന്.
നസീര്‍തന്നെ ഇക്കാര്യം തന്നോടു പറഞ്ഞു. മൂന്നു പേര് ആക്രമിച്ചെന്നാണു പറഞ്ഞത്. ഇതിനു തെരഞ്ഞെടുപ്പുമായി ബന്ധമില്ല. സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കാനുള്ള ബോധപൂര്‍വ ശ്രമത്തിന്റെ ഭാഗമാണ് തെറ്റായ ആരോപണമെന്നും ജയരാജന് പറഞ്ഞു.
വെട്ടേറ്റു കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള നസീറിനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ജയരാജന്. നസീറിനെ പാര്‍ട്ടി പുറത്താക്കിയിട്ടില്ല. അംഗത്വം പുതുക്കാത്തതിനാല്‍ സ്വാഭാവികമായി പുറത്തായതാണ്. ഒരു തരത്തിലുള്ള വ്യക്തി വൈരാഗ്യവുമില്ല. അദ്ദേഹത്തിന്റെ സഹോദരനടക്കം ഇപ്പോഴും സിപിഎം പ്രവര്‍ത്തകരാണ്. ആക്രമണത്തില്‍ തനിക്കു പങ്കുണ്ടെന്ന തരത്തിലുള്ള കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെയടക്കം പ്രസ്താവനയ്ക്കു യാതൊരു അടിസ്ഥാനവുമില്ല. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണം. സിപിഎമ്മിനെതിരെ ഇത്തരം അപവാദ പ്രചാരണം മുമ്പും ഉണ്ടായിട്ടുണ്ട്. ഇതൊന്നും വിജയിക്കാന്‍ പോകുന്നില്ലെന്നും ജയരാജന് കൂട്ടിച്ചേര്‍ത്തു.