കൊച്ചി: ശബരിമല വിഷയം സർക്കാരിനെതിരേ ഉപയോഗിക്കുന്നതിൽ വർഗീയ പാർട്ടികൾ ഒരു പരിധിവരെ വിജയിച്ചിട്ടുണ്ടെന്നും തെരഞ്ഞെടുപ്പിൽ ചിലരെ ഇതു സ്വാധീനിച്ചിട്ടുണ്ടെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ.
കൊച്ചിയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെയ്യാത്ത കുറ്റം ചുമത്തിയാണു ചില വർഗീയകോമരങ്ങൾ സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിച്ചത്. അതിൽ കുറച്ചൊക്കെ വിജയിക്കുകയും ചെയ്തു. സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾ സത്യസന്ധമായി വിലയിരുത്തുന്നവർ ഒരിക്കലും എതിർത്തു വോട്ട് ചെയ്യില്ല. യഥാർഥ തെരഞ്ഞെടുപ്പുഫലം എക്സിറ്റ് പോൾ പോലെയാകില്ലെന്നും മന്ത്രി പറഞ്ഞു.