കൊച്ചി: സീറോമലബാർ സഭയിൽനിന്ന് ആദ്യമായി ഭാരത സൈനികരുടെ ഇടയിൽ ശുശ്രൂഷ ചെയ്യാൻ നിയോഗിക്കപ്പെട്ട നായിബ് സുബേദാർ ഫാ. ജിസ് ജോസ് സിഎസ്ടിയെ സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ആദരിച്ചു.
കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന ചടങ്ങിൽ സിഎസ്ടി സഭയുടെ ആലുവ പ്രവിശ്യയുടെ പ്രൊവിൻഷ്യലായ ഫാ. ടോമി ആലുങ്കൽകരോട്ടും കാക്കനാട് മൗണ്ട് സെന്റ് തോമസിലെ വിവിധ ഡിപ്പാർട്ട്മെന്റ് മേധാവികളായ വൈദികരും സിസ്റ്റേഴ്സും സന്നിഹിതരായിരുന്നു.
മദർ സുപ്പീരിയർ സിസ്റ്റർ കൊച്ചുറാണി സിഎസ്എൻ ഫാ. ജിസ് ജോസിനെ സ്വാഗതം ചെയ്തു.
സീറോ മലബാർ കൂരിയ ബിഷപ് മാർ സെബാസ്റ്യൻ വാണിയപ്പുരയ്ക്കൽ ആശംസകൾ നേർന്നു.