മാഹി: ലോക്സഭാ തെരഞ്ഞെടുപ്പു ഘട്ടങ്ങളിൽ ഇന്ധനവില ഉയർത്താതെ പിടിച്ചുനിർത്തിയെങ്കിലും അവസാനഘട്ട വോട്ടെടുപ്പിനു ശേഷം ഇന്നലെ എണ്ണക്കമ്പനികൾ പെട്രോളിനും ഡീസലിനും വില കൂട്ടി. പെട്രോളിന് ഒൻപതു പൈസയും ഡീസലിനു 15 പൈസയുമാണു വർധന വരുത്തിയത്. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച ശേഷം പെട്രോളിന് 1.79 രൂപ കുറഞ്ഞിരുന്നു. എന്നാൽ, ഡീസൽ വില ഏറ്റക്കുറച്ചിലില്ലാതെ നിന്നിരുന്നു. വരുംദിവസങ്ങളിൽ എണ്ണവില കൂടുമെന്നു സൂചനയുണ്ട്.