തൃശൂർ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ യുവജന പ്രസ്ഥാനത്തിന്റെ യുവജന സംഗമം 25നു തൃശൂർ പടിഞ്ഞാറേകോട്ട സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് കത്തീഡ്രലിനോടനുബന്ധിച്ചുള്ള എം.എ. ചാക്കോ മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ നടക്കും. ഉച്ചയ്ക്കു രണ്ടിനു ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ ഉദ്ഘാടനംചെയ്യും. പ്രസിഡന്റ് യുഹാനോൻ മാർ ക്രിസോസ്റ്റമോസ് അധ്യക്ഷത വഹിക്കും. സെമിനാരി പ്രിൻസിപ്പൽ റവ.ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് മുഖ്യപ്രഭാഷണം നടത്തും.
വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ ഫാ. വർഗീസ് ടി. വർഗീസ്, ഫാ. അജി കെ. തോമസ്, ജോജി പി. തോമസ്, ഫാ. സി.എം. രാജു, ഫാ. ഡാനിയേൽ തോമസ് എന്നിവർ പങ്കെടുത്തു.
വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ ഫാ. വർഗീസ് ടി. വർഗീസ്, ഫാ. അജി കെ. തോമസ്, ജോജി പി. തോമസ്, ഫാ. സി.എം. രാജു, ഫാ. ഡാനിയേൽ തോമസ് എന്നിവർ പങ്കെടുത്തു.