കൊച്ചി: പുതിയതായി രൂപീകൃതമാകുന്ന ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടി (ഐഎസ്പി) യുടെ പ്രഖ്യാപനം ഓഗസ്റ്റിൽ തൃശൂരിൽ നടക്കുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. പാർട്ടി പ്രഖ്യാപനത്തോടനുബന്ധിച്ചു പൊതുസമ്മേളനം, വനിതാ യുവജന സമ്മേളനങ്ങൾ എന്നിവ നടക്കും. ഇതിന്റെ ഭാഗമായുള്ള ജില്ലാതല മേഖലാ സമ്മേളനങ്ങൾ ജൂണ്‍ 30ന് മുന്‍പ് പൂർത്തിയാകും.
വർഗീയത, അക്രമം, അഴിമതി എന്നിവയ്ക്കെതിരായ നിലപാടുകളാകും പാർട്ടി സ്വീകരിക്കുകയെന്നു ചെയർമാൻ തന്പാൻ തോമസ് പറഞ്ഞു. ഇതര സംസ്ഥാനങ്ങളിലെ സമാനമനസ്കരുമായി ചർച്ചകൾ നടത്തി പാർട്ടിയെ ദേശീയ പാർട്ടിയായി രൂപാന്തരപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി കണ്‍വീനർ കായിക്കര ബാബു, കെ. സാജിദ് ഖാൻ, എൻ.എം. വർഗീസ്, എൻ.ടി. സുരേഷ് കുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.