പാലാ: സംസ്ഥാന മുന്‍ ചെസ് ചാമ്പ്യന്‍ ടി.കെ. ജോസഫ് തറപ്പേലിന്റെ സ്മരണാര്‍ഥം 24, 25 തീയതികളില്‍ ഭരണങ്ങാനത്ത് അഖില കേരള ഓപ്പണ്‍ ചെസ് ടൂര്‍ണമെന്റ് നടത്തും. ഭരണങ്ങാനം വെട്ടുകല്ലേല്‍ ആര്‍ക്കേഡില്‍ രാവിലെ 9.30 മുതല്‍ നടക്കുന്ന മത്സരങ്ങള്‍ റോഷി അഗസ്റ്റിന് എംഎല്‍എ ഉദ്ഘാടനംചെയ്യും. സംസ്ഥാന മുന്‍ ചെസ് അസോസിയേഷന് പ്രസിഡന്റും ഇന്‍കംടാക്സ് മുന്‍ കമ്മീഷണറുമായ എൽ. കുര്യാക്കോസ് അധ്യക്ഷത വഹിക്കും.
ആദ്യ ദിവസം നാലു റൗണ്ട് മത്സരങ്ങള്‍ അരങ്ങേറും. 25ന് ബാക്കി നാലു റൗണ്ട് മത്സരങ്ങള്‍ കൂടി പൂര്‍ത്തിയാക്കി വൈകുന്നേരം 4.30നു സമാപനസമ്മേളനം. പി.സി. ജോര്‍ജ് എംഎല്‍എ സമാപനസമ്മേളനം ഉദ്ഘാടനംചെയ്യും. രാജു ഏബ്രഹാം എംഎല്‍എ സമ്മാനദാനം നിര്‍വഹിക്കും. ഗ്രാൻഡ് മാസ്റ്റര്‍മാരായ എസ്.എല്‍. നാരായണനെയും നിഹാല്‍ സരിനെയും സമ്മേളനത്തില്‍ ആദരിക്കും. വിവിധ കാറ്റഗറിയിലായി 1,25,000 രൂപയുടെ സമ്മാനങ്ങളും ട്രോഫികളും നല്‍കും.
ചതുരംഗത്തില്‍ നിരവധി തവണ കേരളത്തിന്റെ ചാമ്പ്യനായിരുന്ന ടി.കെ.ജോസഫ് കേരള ചെസ് ചാമ്പ്യനായതിനു പുറമെ ഒട്ടേറെത്തവണ പ്രമുഖ ഓപ്പണ്‍ ചെസ് ടൂര്‍ണമെന്റുകളില്‍ വിജയിയായി. അദ്ദേഹം രചിച്ച ആറ് ചെസ് ഗ്രന്ഥങ്ങളില്‍ ചെസ് മാസ്റ്റര്‍ എന്ന ഗ്രന്ഥം മലയാളത്തിലും ഇംഗ്ലീഷിലുമായി ഒരു ലക്ഷത്തിലധികം കോപ്പികള്‍ വിറ്റഴിഞ്ഞിട്ടുണ്ട്.
നാലു പതിറ്റാണ്ടു കാലത്തോളം ദീപിക അടക്കം മലയാള പത്രങ്ങളില്‍ ചെസ് പംക്തികള്‍ കൈകാര്യം ചെയ്തിരുന്ന അദ്ദേഹം നിരവധി ലോക ചെസ് ചാമ്പ്യന്‍ഷിപ്പുകളും അന്തര്‍ദേശീയ ചെസ് മത്സരങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ടി.കെ. ജോസഫ് തന്റെ അവസാനനാളുകളില്‍ അഖിലകേരള ചെസ് ടൂര്‍ണമെന്റ് നടത്തണമെന്ന ആഗ്രഹം പങ്കുവച്ചിരുന്നത് പ്രകാരം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ നേതൃത്വത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. സംസ്ഥാന മുന്‍ ചാമ്പ്യന്മാരടക്കം മൂന്നൂറിലധികം ചെസ് കളിക്കാര്‍ മത്സരത്തില്‍ പങ്കെടുക്കും.
പ്രശസ്ത ചെസ് മാഗസിനായ "ചെസ് ബയ്സില് - എ ലൈഫ് ഫോര്‍ ചെസ്' എന്ന തലക്കെട്ടില്‍ ടി.കെ.ജോസഫിനെക്കുറിച്ച് അനുസ്മരണവും അദ്ദേഹം പരാജയപ്പെടുത്തിയിട്ടുള്ള രണ്ടു ദേശീയ ചാമ്പ്യന്മാരുമായുള്ള കളികളും വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ഉദ്ഘാടന സമ്മേളനത്തില്‍ ഫാ. ജോസ് തറപ്പേല്‍ സ്വാഗതവും സോജന് തറപ്പേല്‍ കൃതജ്ഞതയും പറയും.
പ്രഫ. എൻ.ആർ. അനില്‍കുമാര്‍, മാത്തുക്കുട്ടി പരുന്തുവീട്ടിൽ, ജെസി പാലത്തുംതലയ്ക്കല്‍ എന്നിവര്‍ പ്രസംഗിക്കും. സമാപന സമ്മേളനത്തില്‍ സോജന് തറപ്പേല്‍ അധ്യക്ഷതവഹിക്കും. എം.കെ. തോമസുകുട്ടി, തങ്കച്ചന് പുളിയാര്മഠം, മാത്യൂസ് മാത്യു പാറയിൽ, സജി തെക്കേൽ, വിനോദ് വേരനാനി, ഫാ.ജോസ് തറപ്പേല്‍ എന്നിവര്‍ പ്രസംഗിക്കും.
മത്സരത്തിനായി epaychess.com ല്‍ പേര് രജിസ്റ്റര്‍ ചെയ്യാം.