കൊച്ചി: യുഎഇയിൽനിന്നു നാട്ടിലേക്കു വന്ന മധ്യവയസ്കനെ ദുരൂഹസാഹചര്യത്തിൽ കാണാതായി. മലപ്പുറം വെങ്ങാട് മൂത്തേടത്ത് മുഹമ്മദ് അലിയെ (63) ആണു കാണാതായത്. 33 വർഷമായി മുഹമ്മദ് അലി ഖമർ അൽസലാമത്തിൽ ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞമാസം നാലിനു രാത്രി 11.30ന് നെടുന്പാശേരി വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയ ഇയാൾ അവിടെനിന്നു ബംഗളൂരുവിലേക്കു പോകുന്നതിന് എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിൽ ടാക്സിയിൽ എത്തിയതായി പറയുന്നു. എന്നാൽ മുഹമ്മദ് അലിക്കു ബംഗളൂരുവിൽ ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലെന്നാണു ബന്ധുക്കളും വീട്ടുകാരും പറയുന്നത്.
ഇയാൾക്കു ഗൾഫിൽ സാന്പത്തിക ബുദ്ധിമുട്ടുള്ളതായും വീട്ടുകാർ പറയുന്നു. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 9895185240, 9744313467 എന്നീ നന്പറുകളിൽ ബന്ധപ്പെടണമെന്നു കൊച്ചി സിറ്റി പോലീസ് അറിയിച്ചു.