തിരുവനന്തപുരം: സ്വകാര്യ ട്യൂഷൻ എടുത്തതിന്റെ പേരിൽ ജില്ലയിലെ മൂന്നു ഹയർ സെക്കൻഡറി അധ്യാപകർക്കു സസ്പെൻഷൻ. ചിറയിൻകീഴ് പിഎൻഎംജിഎച്ച്എസ് സ്കൂളിലെ അധ്യാപകനായ രാജേഷ്, പൂതക്കുളം, ഗവ.എച്ച്എസ്എസിലെ അധ്യാപകൻ സുനേഷ്, വിളവൂർക്കൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ ഡി.അനിൽ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. മൂന്നുപേരും കെമിസ്ട്രി അധ്യാപകരാണ്.
സ്വകാര്യ ട്യൂഷെനെടുക്കുന്നത് കേരള ഗവൺമെന്റ് സർവന്റ്സ് കോൺടാക്ട് റൂൾ 48 പ്രകാരം ഗുരുതരമായ അച്ചടക്ക ലംഘനമാണ്. പൊതുവിദ്യാഭ്യാസ വകുപ്പിന്റേതാണ് നടപടി.
സ്വകാര്യ ട്യൂഷെനെടുക്കുന്നത് കേരള ഗവൺമെന്റ് സർവന്റ്സ് കോൺടാക്ട് റൂൾ 48 പ്രകാരം ഗുരുതരമായ അച്ചടക്ക ലംഘനമാണ്. പൊതുവിദ്യാഭ്യാസ വകുപ്പിന്റേതാണ് നടപടി.