കൊച്ചി: ബ്ലേഡ് മാഫിയകളുടെ പ്രവര്‍ത്തനം തടയാന്‍ സഹകരണ സംഘങ്ങള്‍ മുഖേന പൊതുജനങ്ങള്‍ക്കു ചെറുവായ്പകള്‍ ലഭ്യമാക്കുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്. എറണാകുളം, ആലപ്പുഴ ജില്ലകളിലെ സഹകരണ നിക്ഷേപ ഗാരണ്ടി പത്രങ്ങളുടെ വിതരണം എറണാകുളം ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുജനങ്ങള്‍ ചെറുവായ്പകള്ക്കു ബാങ്കുകളെ ആശ്രയിക്കുന്നില്ല. പകരം ബ്ലേഡ് മാഫിയകളെ ആശ്രയിക്കുകയും ഉയര്‍ന്ന പലിശ നല്കി ചൂഷണത്തിനിരയാവുകയും ചെയ്യുന്നു. ആയിരമോ അയ്യായിരമോ അതിനു മുകളിലേക്കോ ഉള്ള വായ്പകള്‍ പൊതുജനങ്ങള്‍ക്കു ബാങ്കുകള്‍ വഴി ലഭ്യമാക്കണം. കുടുംബശ്രീ മുഖേന ആവശ്യക്കാരിലേക്കു ചെറുവായ്പകളെത്തിക്കുന്ന പദ്ധതി സംസ്ഥാനവ്യാപകമാക്കുന്ന കാര്യം ആലോചിക്കുന്നതായും മന്ത്രി അറിയിച്ചു. സഹകരണ സ്ഥാപനങ്ങളില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ക്കു സര്‍ക്കാര്‍ ഗാരണ്ടി നടപ്പാക്കുന്നതിനാണു നിക്ഷേപ ഗാരണ്ടി ഫണ്ട് ബോര്‍ഡ് രൂപീകരിച്ചിട്ടുള്ളത്.