കോട്ടയം: പ്രസ് ക്ലബ് ജേർണലിസം സ്കൂളിലെ പുതിയ ബാച്ച് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ജേർണലിസം ആൻഡ് വിഷ്വൽ കമ്യൂണിക്കേഷനിൽ ഒരു വർഷത്തോളം പി.ജി ഡിപ്ലോമ കോഴ്സാണിത്. പ്രിന്റ്, ടിവി, ഓൺലൈൻ, മൾട്ടി മീഡിയ എന്നിവയിൽ പ്രത്യേക പ്രായോഗിക പരിശീലനം നൽകും. പ്രായപരിധി 27 വയസ്. ബിരുദമോ ബിരുദാനന്തര ബിരുദമോ ലഭിച്ചവർക്കും പരീക്ഷ എഴുതിയവർക്കും അപേക്ഷിക്കാം. അപേക്ഷാ ഫോമിനും പ്രോസ്പെക്ടസിനും ഡയറക്ടർ, സ്കൂൾ ഓഫ് ജേണലിസം എന്ന വിലാസത്തിൽ കോട്ടയത്ത് മാറാവുന്ന 350 രൂപയുടെ ഡിഡി സഹിതം അപേക്ഷിക്കണം. പ്രസ് ക്ലബ് ഓഫീസിൽനിന്നും നേരിട്ടും അപേക്ഷ ഫോം വാങ്ങാം. മേയ് 24 വരെ അപേക്ഷ ലഭിക്കും. ഫോൺ: 9846 478093.