തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ഒന്നാംഘട്ട അലോട്ട്മെന്റിനു മുന്നോടിയായുള്ള സാധ്യതാ ലിസ്റ്റ് മാത്രമാണ് ട്രയൽ അലോട്ട്മെന്റ്. വിദ്യാർഥികളുടെ അപേക്ഷാവിവരങ്ങളിൽ തെറ്റുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അവ തിരുത്താനുള്ള അവസരം ട്രയൽ അലോട്ട്മെന്റിൽ ലഭ്യമാണ്.
കൂടാതെ ആവശ്യമെങ്കിൽ മുമ്പു നല്കിയ ഓപ്ഷനുകൾ പുനക്രമീകരിക്കുകയോ പുതിയവ കൂട്ടിച്ചേർക്കുകയോ ഈ ഘട്ടത്തിൽ ചെയ്യാം. ഇന്നു വൈകുന്നേരം നാലിനുള്ളിൽ ട്രയൽ അലോട്ട്മെന്റ് ലിസ്റ്റ് പരിശോധിച്ച് എന്തെങ്കിലും തിരുത്തലുകൾ ആവശ്യമെങ്കിൽ ആദ്യം അപേക്ഷ നല്കിയ സ്കൂളിൽ സമർപ്പിക്കണം.
നിശ്ചിത മാതൃകയിലുള്ള അപേക്ഷയിൽ വിദ്യാർഥിയുടെ അപേക്ഷാ നന്പർ, പേര്, എസ്എസ്എൽസി രജിസ്റ്റർ നന്പർ, വിദ്യാർഥിയുടെ ഒപ്പ്, രക്ഷാകർത്താവിന്റെ ഒപ്പ്, തിരുത്തേണ്ട വിവരങ്ങളുടെ വിശദാംശങ്ങൾ എന്നിവ ഉണ്ടായിരിക്കണം. തിരുത്തുവാനായുള്ള അപേക്ഷകൾ അതാത് സ്കൂളിൽ നല്കിയ ശേഷം രസീത് വാങ്ങണം.