പെരുന്പാവൂർ: കത്തോലിക്കാ സഭയിലെ സമർപ്പിതരായിട്ടുള്ള മാനസികാരോഗ്യ വിദഗ്ധരുടെ (ഫോം - റിലിജിയസ് ഫോർ മെന്റൽ ഹെൽത്ത്) അഖിലേന്ത്യാ സമ്മേളനം പെരുന്പാവൂർ സാൻജോ ആശുപത്രിയിൽ നടന്നു. ഫാ.ഡോ.ഡേവ് അക്കര കപ്പൂച്ചിൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.
സിസ്റ്റർ ഡോ.ആനി സിറിയക് എസ്എച്ച് അധ്യക്ഷത വഹിച്ചു. സിസ്റ്റർ ഡോ.അനിത ജോസ് എഫ്സിസി, സിസ്റ്റർ ഡോ.പ്രശാന്തി സിഎംസി, സിസ്റ്റർ ഡോ. മേരി തെരേസ സിഎസ്എൻ, സിസ്റ്റർ ഡോ.ലിൻസ് മരിയ എഫ്സിസി, സിസ്റ്റർ ഡോ.ലിസ വർഗീസ് ഐഐസി എന്നിവർ പ്രസംഗിച്ചു. ശാരീരിക ആരോഗ്യപ്രശ്നങ്ങളെന്നപോലെതന്നെ മാനസിക ആരോഗ്യമേഖലയിലും കൂടുതൽ ശ്രദ്ധിക്കേണ്ട കാലഘട്ടമാണിതെന്നു സമ്മേളനം വിലയിരുത്തി. പെരുകുന്ന ആത്മഹത്യകൾ, കൊലപാതകങ്ങൾ, വിവാഹമോചനങ്ങൾ തുടങ്ങിയവ രോഗാതുരമാകുന്ന മനസിന്റെ ലക്ഷണമാണെന്നു മനസിലാക്കി സഭയിലും സമൂഹത്തിലും സത്വര നടപടികൾ സ്വീകരിക്കാനുള്ള പ്രായോഗിക നിർദേശങ്ങൾ സമ്മേളനം ചർച്ച ചെയ്തു.