പത്തനംതിട്ട: ശബരിമലയിലേക്കു പോകാനെത്തിയ യുവതിയെയും മകളെയും നിലയ്ക്കലിൽ തടഞ്ഞു.
തമിഴ്നാട് സ്വദേശിയായ ശ്രീനിവാസനും ഭാര്യയും മകളുമാണ് ദർശനത്തിനെത്തിയത്. എന്നാൽ, ശ്രീനിവാസനു മാത്രമേ ശബരിമലയിലേക്കു പോകാൻ പോലീസ് അനുവാദം നൽകിയുള്ളൂ. ഇദ്ദേഹത്തിന്റെ ഭാര്യയെയും മകളെയും നിലയ്ക്കലിലെ പോലീസ് കൺട്രോൾ റൂമിലേക്ക് മാറ്റി ഇന്നലെ വൈകുന്നേരമാണ് ഇവർ എത്തിയത്. ഇടവമാസ പൂജകൾ പൂർത്തിയാക്കി ഇന്നലെ രാത്രി പത്തിനു ശബരിമല നട അടച്ചു. പ്രതിഷ്ഠാ ദിനത്തിനായി ജൂൺ 11ന് വൈകുന്നേരം നട തുറക്കും. ജൂൺ 12നാണ് ശബരിമല പ്രതിഷ്ഠാ ദിനം.