മലപ്പുറം: കള്ളവോട്ടും പർദയും തമ്മിൽ ബന്ധിപ്പിച്ചതു ശരിയായില്ലെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. പർദ ധരിച്ചെത്തുന്നവർ കള്ളവോട്ട് ചെയ്യുമെന്നു പറഞ്ഞതിലൂടെ സിപിഎം മുസ്ലിം വിഭാഗത്തെ അപമാനിച്ചിരിക്കുകയാണ്.
പർദ ധരിച്ചെത്തുന്നവർക്കെതിരായ സിപിഎം നേതാക്കളുടെ പ്രസ്താവന നല്ല ലക്ഷ്യത്തോടെ അല്ലെന്നും ഇതിനെതിരെയുള്ള പ്രതിഷേധം ഒറ്റപ്പെട്ടതാകില്ലെന്നും കുഞ്ഞാലിക്കുട്ടി മുന്നറിയിപ്പ് നൽകി.